റസ്റ്ററന്റ് നിക്ഷേപ തട്ടിപ്പിലൂടെ കോടികളുമായി മലയാളി യുഎഇയിലേക്ക് മുങ്ങി; കേരളത്തിലും കർണാടകയിലും അറസ്റ്റ് വാറണ്ട്
റസ്റ്ററന്റ് നിക്ഷേപ തട്ടിപ്പിലൂടെ നിരവധി ആളുകളിലൂടെ കോടികളുണ്ടാക്കിയ മലയാളി യുഎഇയിലേക്ക് മുങ്ങിയാതായി വിവരം. കോഴിക്കോട് കല്ലായി ആസ്ഥാനമായുള്ള റിജിഡ് ഫുഡ്സ് ഉടമ കോയത്തൊടുകയിൽ എം.എച്ച്. ഷുഹൈബ് ഇന്ത്യയിൽ നിന്ന് മുങ്ങി യുഎഇയിലെത്തിയതായി വിവരം ലഭിച്ചത്. കേരളത്തിലും കർണാടകയിലുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ കേരളത്തിലും കർണാടകയിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ ഇരകളായ ഗൾഫിലെ പ്രവാസി മലയാളികള്‍ക്കാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതിയുടെ താമസ കേന്ദ്രം കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണ്. താമസ കേന്ദ്രം കണ്ടെത്തിയാൽ ഇയാളെ കേരളത്തിൽ നിയമത്തിന് മുൻപിലെത്തിക്കാനുള്ള നടപടികൾ എല്ലാവരും ചേർന്ന് തീരുമാനിക്കും. കേരളത്തിലും കർണാടകത്തിലും ഫാസ്റ്റ്ഫുഡ് ശൃംഖല തുടങ്ങാനെന്ന പേരിൽ സമൂഹ മാധ്യമം ഉപയോഗിച്ച് രണ്ടു വർഷം മുൻപ് തട്ടിപ്പു നടത്തിയ ഇയാൾക്കെതിരെ കേരള ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് യുഎഇയിലെത്തിയത്. കർണാടകയിലെ മംഗളൂരു അത്താവര പൊലീസ് ഇയാൾക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ബിസിനസുകാരെയാണ് ഷുഹൈബ് പറ്റിച്ചത്. യുഎഇയിൽ ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയിൽ നിന്ന് 67 ലക്ഷം, സൗദിയിലെ മംഗളൂരു സ്വദേശിയിൽ നിന്ന് 70 ലക്ഷം, സൗദിയിലെ തന്നെ കാസർകോട് സ്വദേശിയായ മറ്റൊരു ബിസിനസുകാരനിൽ നിന്ന് 80 ലക്ഷം എന്നിങ്ങനെയാണ് ഷുഹൈബ് തട്ടിയെടുത്തത്. സംയുക്തമായി സ്ഥാപനം ആരംഭിക്കാമെന്ന പേരിൽ വൻതുക കൈപ്പറ്റുകയും തുടങ്ങിയ ശേഷം നഷ്ടത്തിലായി എന്ന പേരിൽ പൂട്ടുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)