Posted By user Posted On

യുഎഇയിൽ താപനില താഴ്ന്നു; ഇന്നു മുതൽ മഴ

ഇന്നു മുതൽ 18 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു ആകാശം മേഘാവൃതമായിരിക്കും. വൈകിട്ടോടെ മഴ ലഭിക്കും. നാളെയും മറ്റന്നാളും മിന്നലിന്റെ അകമ്പടിയോടെ രാജ്യത്തിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളിലും തീരപ്രദേശങ്ങളിലുമായിരിക്കും മഴ. ശനിയാഴ്ച കിഴക്കൻ പ്രദേശങ്ങളിലും മഴ പെയ്യും. യുഎഇയിൽ താപനില കുറഞ്ഞു. അൽഐനിലെ റക്നയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് , 10 ഡിഗ്രി സെൽഷ്യസ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *