യുഎഇയിൽ പറക്കും കാറോട്ട മത്സരം വരുന്നു
ദുബൈ: ലോകത്ത് ആദ്യമായി പറക്കും കാറുകളുടെ റേസിങ് സംഘടിപ്പിക്കാനൊരുങ്ങി യു.എ.ഇ. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പറക്കും കാറുകൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ മെക്ക ഫ്ലൈറ്റിൻറെ സി.ഇ.ഒ ക്രിസ്റ്റ്യൻ പിനിയ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. 2025ൻറെ അവസാനത്തോടെ പറക്കും റേസിങ് ചാമ്പ്യൻഷിപ് നടത്താനാണ് പദ്ധതി. ദുബൈയിലോ അല്ലെങ്കിൽ യു.എ.ഇയിലെ മറ്റെവിടെയെങ്കിലുമായിരിക്കും മത്സര വേദി. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ പദ്ധതിക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.7.34 ദശലക്ഷം ദിർഹം വിലയുള്ള പറക്കും കാറുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന കാറുകൾക്ക് ഭൂമിയിൽനിന്ന് 4-5 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം. ആദ്യ റേസിൽ എട്ടിനും പത്തിനും ഇടയിലുള്ള മത്സരാർഥികളായിരിക്കും പങ്കെടുക്കുക. ഭൂമിയിൽനിന്ന് അഞ്ചു മീറ്റർ മാത്രം ഉയരത്തിൽ പറക്കുന്നതിനാൽ കാണികൾക്ക് മത്സരം കാണാൻ കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)