വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഈ റോഡിൽ പുതിയ വേഗപരിധി; ലംഘിച്ചാൽ 3,000 ദിർഹം
ഷാർജ- ദുബൈ റോഡ് പുതിയ വേഗപരിധി നിശ്ചയിച്ചു. ഇത് ലംഘിച്ചാൽ 3,000 ദിർഹം വരെ പിഴ ഈടാക്കുന്നതാണ്. ഷാർജക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള റോഡിലാണ് വേഗപരിധി 80 കിലോമീറ്റർ മറികടന്നാൽ 3000 ദിർഹം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഷാർജ ട്രാഫിക് പൊലീസ് എത്തിയത്. മൂന്ന് ദിവസം മുമ്പ് ഈ റോഡിലെ വേഗപരിധി മണിക്കൂറിൽ 100ൽനിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു. അൽ ഇത്തിഹാദ് റോഡിലെ ഷാർജ-ദുബൈ ബോർഡർ മുതൽ അൽ ഗർഹൂദ് പാലം വരെയാണ് നിയന്ത്രണം. വേഗപരിധി 80 കിലോമീറ്റർ സൂചിപ്പിക്കുന്ന പുതിയ സൈൻ ബോർഡും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ വ്യാപ്തിക്കനുസരിച്ച് 300 ദിർഹം മുതൽ 3,000 ദിർഹം വരെയാണ് പിഴ ചുമത്തുക. ഈ റോഡിൽ, നവംബർ 20 മുതൽ വേഗപരിധി 100 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായി കുറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)