ഗസ്സയിലെ 31 നവജാത ശിശുക്കളെ യു.എ.ഇ ഫീൽഡ് ആശുപത്രിയിൽ എത്തിച്ചു
ദുബൈ: ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ സേന ബോംബിട്ടതിനെ തുടർന്ന് മരണമുനമ്പിലായ 31 നവജാത ശിശുക്കളെ റഫ അതിർത്തിയിൽ നിർമിച്ച യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്കു മാറ്റി. ലോകാരോഗ്യ സംഘടന, മാനുഷിക സഹായങ്ങൾ കൈമാറുന്നതിനായുള്ള യു.എൻ ഓഫിസ് എന്നിവയുമായി സഹകരിച്ച് ഫലസ്തീൻ റെഡ്ക്രസൻറിൻറെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.ഫലസ്തീൻ റെഡ് ക്രസൻറ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഡോക്ടർമാരും രണ്ടു നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഫലസ്തീൻ റെഡ് ക്രസൻറിൻറെ ആംബുലൻസിൽ കുട്ടികളെ റഫ അതിർത്തിയിൽ എത്തിച്ചതെന്ന് ഗസ്സ ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സകൂത്ത് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒയുടെ വിദഗ്ധ സംഘം ശനിയാഴ്ച ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. 32 നവജാത ശിശുക്കൾ ഉൾപ്പെടെ 291 രോഗികളാണ് ആശുപത്രിയിൽ അവശേഷിക്കുന്നത്. അണുബാധയേറ്റ വലിയ മുറിവുകളും നട്ടെല്ലിന് തകരാറുപറ്റിയവരുമായതിനാൽ ഇവരിൽ ഭൂരിഭാഗം പേർക്കും നടക്കാൻപോലും പറ്റാത്തവരായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)