യുഎഇ ദേശീയ ദിനം; പൊതു, സ്വകാര്യ മേഖലകൾക്ക് അവധിദിനം വീണ്ടും വർദ്ധിപ്പിച്ചു
യുഎഇ ദേശീയ ദിനം പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അധിക അവധി നൽകി. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ദേശീയ അവസരത്തോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി ദിവസങ്ങളായി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിസംബർ 2, 3, 4 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് വ്യാഴാഴ്ച മന്ത്രാലയം അറിയിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ലഭിക്കുന്നതോടെ അഞ്ചാം തീയതിയാണ് പിന്നീട് ഓഫിസുകൾ പ്രവർത്തിക്കുക. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഡിസംബർ ഒന്ന് വെള്ളിയാഴ്ച വിദൂര ജോലി ദിവസമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രക്തസാക്ഷിദിനം എന്നറിയപ്പെട്ടിരുന്ന അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് ദേശീയദിന അവധി മൂന്നു ദിനങ്ങൾ ലഭിച്ചത്. എന്നാൽ, ഈ വർഷം ഡിസംബർ ഒന്ന് വെള്ളിയാഴ്ച പ്രവൃത്തിദിനമാണ്. യു.എ.ഇയുടെ 52ാം ദേശീയ ദിനത്തിന്റെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾക്ക് ഇത്തവണ ദുബൈ എക്സ്പോ സിറ്റിയാണ് വേദിയാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)