യുഎഇയിൽ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും പരിശോധന
അബുദാബിയിലെ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും 10 ദിവസം നീണ്ട പരിശോധനയുമായി അധികൃതർ. ബ്യൂട്ടി പാര്‍ലറുകളിലും കുട്ടികളുടെയും പുരുഷന്മാരുടെയും സലൂണുകളിലുമാണ് അബൂദബി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായിരുന്നു പരിശോധന. സ്ഥാപന പരിസരം വൃത്തിയായി സൂക്ഷിക്കുക, ഉപകരണങ്ങള്‍ അണുവിമുക്തമാക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങൾ സ്ഥാപന ഉടമകള്‍ക്ക് അധികൃതര്‍ നല്കി. ഇവ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 5000 ദിര്‍ഹം വരെ പിഴയാണ് ചുമത്തുക.സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)