Posted By user Posted On

കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം പിടികൂടി

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 984 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വിലവരുന്നതാണ് സ്വർണ്ണം. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ വി.​പി. ബേ​ബി, സൂ​പ്ര​ണ്ടു​മാ​രാ​യ ഗീ​താ​കു​മാ​രി, സു​മി​ത് കു​മാ​ർ, ദീ​പ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​തോ​ടെ ഈ ​മാ​സം 11 കേ​സു​ക​ളി​ലാ​യി 9.03 കി​ലോ സ്വ​ർ​ണം ഇ​വി​ടെ​നി​ന്നും പി​ടി​കൂ​ടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *