Posted By editor1 Posted On

തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തി യുഎഇ

അബുദാബി: യുഎഇയില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഇത് സംബന്ധിച്ച് പുതിയ ഭേദഗതി രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസമാണ്പ്രഖ്യാപിച്ചത്. ഇനി മുതല്‍ രാജ്യത്തെ തൊഴില്‍ കരാറുകളില്‍ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം. ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും നിയമം അനുമതി നല്‍കുന്നു. അതേസമയം കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടില്ല. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ്പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നിബന്ധനയെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ സ്ഥിരതയും ആകര്‍ഷണീയതയും ഇതിലൂടെ വര്‍ദ്ധിക്കും. യുഎഇയുടെ ആധുനിക വികസന രീതിയും, നീതിയിലും മനുഷ്യാവകാശങ്ങളോടുള്ള ആദരവിലും മാറ്റങ്ങള്‍ക്ക് മുന്നില്‍ നടക്കുന്നതുമായ മൂല്യങ്ങളും പിന്തുടരുന്നതാണ് ഈ മാറ്റം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *