ഈ രാജ്യത്ത് നിരവധി തൊഴിൽ അവസരങ്ങൾ: റിക്രൂട്ട്മെൻറിൽ പങ്കെടുക്കാം; സ്പോട്ട് ഇൻറർവ്യൂവിന് ഇപ്പോൾ അവസരം, വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോർക്ക – കാനഡ റിക്രൂട്ട്മെന്റിൽ നഴ്സുമാർക്ക് സ്പോട്ട് ഇന്റർവ്യൂവിന് അവസരം. ഡിസംബർ 2നും (ശനിയാഴ്ച) 4നുമാണ് (തിങ്കൾ) സ്പോട്ട് അഭിമുഖങ്ങൾക്ക് അവസരമുളളത്. ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് ബി.എസ് സി -യോ, GNM ഓ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുളളവർക്കാണ് സ്പോട്ട് ഇൻറർവ്യൂവിൽ പങ്കെടുക്കാൻ കഴിയുക. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 ആവശ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാൻസ്ക്രിപ്റ്റ്, പാസ്പോർട്ട്, മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്. കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയിൽ അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്മെന്റ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)