Posted By editor1 Posted On

ബുർജ് ഖലീഫയിൽ ഈ തുക മതി ഒരു പരസ്യം പ്രദർശിപ്പിക്കാൻ: അറിയേണ്ടേ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിങ്ങളുടെ സ്ഥാപനത്തിന്റെയോ മറ്റോ പരസ്യം പ്രദർശിപ്പിക്കാൻ എത്ര ചെലവ് വരും എന്ന ചോദ്യം എല്ലാവര്ക്കും കാണും. ഒരു പരസ്യം പ്രദർശിപ്പിക്കുന്ന സമയത്തേയും ദൈർഘ്യത്തേയും ആശ്രയിച്ചാണ് അതിന് ചെലവ് വരിക. സാധാരണ പ്രവൃത്തിദിവസങ്ങളിൽ രാത്രി 8 മുതൽ 10 വരെയുള്ള സമയത്തിനിടയിൽ ഒരു മൂന്നു മിനുട്ട് പരസ്യം പ്രദർശിപ്പിക്കാൻ 250,000 യു.എ.ഇ ദിർഹം(ഏകദേശം 56 ലക്ഷം രൂപ) മുതലാണ് ചിലവ് കണക്കാക്കുന്നത്. എന്നാൽ വാരാന്ത്യ ദിവസങ്ങളിൽ ഇതേ സമയത്തും അളവിലും പരസ്യം പ്രദർശിപ്പിക്കണമെങ്കിൽ 350,000(ഏകദേശം 78 ലക്ഷം രൂപ) ദിർഹം വരെയായിരിക്കും ചാർജ്ജ് ഈടാക്കുക. എന്നാൽ ബക്കറ്റ് പാക്കേജുകളും ബുർജ് ഖലീഫ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപ്രകാരം മൂന്ന് മിനിട്ട് സമയമുള്ള പ്രൊമോകളോ, സിനിമാ ടീസറുകളോ മറ്റോ രാത്രി 8നും 1 മണിക്കുമിടയിൽ രണ്ടു തവണ പ്രദർശിപ്പിക്കാൻ 500,000 ദിർഹം (ഏകദേശം 1.12 കോടി രൂപ) ചെലവ് വരും. മൂന്ന് മിനിട്ടിന്റെ പരസ്യം ഇനി മേൽ പറഞ്ഞ സമയത്തിനുള്ളിൽ അഞ്ചു തവണകളായി ആകെ പതിനഞ്ച് മിനുട്ട് പ്രദർശിപ്പിക്കണമെങ്കിൽ, 10 ലക്ഷം ദിർഹം അഥവാ ഏകദേശം 2.2 കോടി ഇന്ത്യൻ രൂപയും ചെലവാക്കേണ്ടി വരും. ഈയിടക്ക് ദുൽഖർ സൽമാന്റെ മെഗാഹിറ്റ് ചിത്രമായ കുറുപ്പിന്റെ പ്രമോഷൻ ബുർജ് ഖലീഫയിലാണ് നടന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *