passport office വ്യാജൻന്മാരെ ശരീര ഭാഷ നോക്കി പിടിക്കും: ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം
ദുബായ്: രാജ്യത്തേക്ക് വ്യാജ രേഖകളുമായി കടക്കാൻ ശ്രമിക്കുന്നവരെ പിടികൂടാൻ പുതിയ നീക്കവുമായി ദുബായ്. ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങൾ വഴി വ്യാജന്മാരെ പിടിക്കാൻ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകാനാണ് തീരുമാനം. ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക വിദ്യകളുടെ സഹായവും ഇതിനായി ഉപയോഗിക്കും. രേഖകൾ പരിശോധിക്കുമ്പോൾ ആളുകളുടെ കണ്ണുകൾ, ശരീരത്തിന്റെ ചലനങ്ങൾ ഇവ സസൂക്ഷ്മം നിരീക്ഷിച്ചു നിഗമനത്തിലെത്താനാണ് പ്രത്യേക പരിശീലനം നൽകുന്നത്. പാസ്പോർട്ട് ഉദ്യോഗസ്ഥരുടെ ചുമതലയിലാണ് വ്യാജരേഖകളുടെ പരിശോധന നടക്കുക. ഓരോ പാസ്പോർട്ട് കൗണ്ടറും നൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി വിവിധ രാജ്യങ്ങളുടെ അസൽ പാസ്പോർട്ടും വ്യാജ പാസ്പോർട്ടും അതിവേഗം വേർതിരിച്ചറിയാൻ സാധിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)