Posted By user Posted On

രക്ഷപ്പെടാൻ യുഎഇയിലേക്ക് കടന്നു, ബലാത്സംഗക്കേസ് പ്രതിയായ മലയാളി യുവാവിനെ യുഎഇ പിടികൂടി ഇന്ത്യയ്ക്ക് കൈമാറി

ബംഗ്ളൂരു : ബലാത്സംഗക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ദുബായിൽ താമസിച്ച് വരികയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവിൽ മിഥുനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയത്. 2020-ൽ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ മിഥുൻ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബെംഗളുരുവിലെ വിചാരണക്കോടതിയിലെത്തിയപ്പോൾ പ്രതി വിദേശത്തേക്ക് രക്ഷതുടർന്ന് സിബിഐ ഇൻറർപോളുമായി ബന്ധപ്പെട്ട് ദുബായിലെ ഗർഹൗദിൽ താമസിക്കുകയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിൽ മിഥുനെ ഹാജരാക്കി. ബെംഗളുരു അശോക് നഗറിലുള്ള മയോ ഹാൾ സിവിൽ കോടതി മിഥുനെ റിമാൻഡ് ചെയ്തു. പ്പെട്ടതായി പൊലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഉത്തരവിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *