ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍യുഎഇയില്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ യുഎഇയില്‍ വരുന്നു. ദുബായിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി കെട്ടിടത്തിന്റെ ഡെവലപ്പര്‍മാര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവറായിരിക്കും ഇത്.
യുഎഇയിലെ പ്രീമിയം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടന്‍ ഗേറ്റും ദുബായിലെ സ്വിസ് ആഡംബര വാച്ച് നിര്‍മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹോറോളജി വ്യവസായത്തിലെ ആഗോള ട്രെന്‍ഡ്സെറ്ററായ ഫ്രാങ്ക് മുള്ളറുടെ റിയല്‍ എസ്റ്റേറ്റ് ലോകത്തേക്കുള്ള പ്രവേശനമായിരിക്കും ഈ പദ്ധതി. ദുബായ് മറീനയില്‍ 450 മീറ്ററില്‍ നിര്‍മ്മിക്കുന്ന പദ്ധതി, ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ടവറും ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ ടവറും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവറും ആയിരിക്കും. ഫ്രാങ്ക് മുള്ളറുടെ പേരിലുള്ള വാച്ചിന്റെ പേരിലാണ് ടവറിന് എറ്റെര്‍നിറ്റാസ് എന്ന് പേരിട്ടിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം 36 സങ്കീര്‍ണതകളും 1,483 ഘടകങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ വാച്ചാണിത്. ആഗോളതലത്തില്‍ നിര്‍മ്മിക്കുന്ന നിരവധി ഐക്കണിക് സംരംഭങ്ങളില്‍ ആദ്യത്തേതാണ് ഇത്. ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് 2024 ജനുവരിയില്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. 2026-ഓടെ പദ്ധതി പൂര്‍ത്തിയാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
v
Comments (0)