Posted By user Posted On

e2 investment visa യുഎഇയിൽ ബിസിനസ് നടത്താൻ ആ​ഗ്രഹമുണ്ടോ?: ഇതാ സുവർണാവസരം

യുഎഇ : യുഎഇയിൽ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാലിതാ ഒരു സുവർണാവസരം. യുഎഇയിൽ ബിസിനസ് തുടങ്ങുന്നവർക്ക് 24 മണിക്കൂറും വീസ സേവനം പ്രഖ്യാപിച്ചു. അപേക്ഷ ലഭിച്ചാൽ 48 മണിക്കൂറിനകം വീസ ലഭിക്കും. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, കളർ ഫോട്ടോ, താമസ വിലാസം, താമസ കാലത്തെ ആരോഗ്യ ഇൻഷുറൻസ് പാക്കേജ്, മടക്കയാത്രാ വിമാന ടിക്കറ്റ്, ബാങ്ക് ഇടപാട് രേഖ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. 60 മുതൽ 120 ദിവസം വരെയാണ് ഈ വിസ ലഭിക്കുന്നവർക്ക് രാജ്യത്ത് തങ്ങാൻ സാധിക്കുക. ഒരു തവണ മാത്രമേ രാജ്യത്തേക്കു പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും വ്യവസ്ഥയുണ്ട്. 60 ദിവസം, 90 ദിവസം, 120 ദിവസം കാലാവധിയുള്ള 3 തരം വീസകൾക്ക് ഇടനിലക്കാർ ആവശ്യമില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *