
vechicleദുബായിൽ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടോ?: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ദുബായിൽ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മീറ്ററിൽ കൃത്രിമം കാണിച്ചുള്ള തട്ടിപ്പ് വ്യാപകമായിട്ടുണ്ടെന്നും കിലോമീറ്റർ കുറയുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നിരവധി പ്രവാസികളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുള്ളത്. കൂടുതൽ കിലോമീറ്റർ ഓടിയ വാഹനങ്ങളുടെ ഓഡോമീറ്ററിൽ കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മൈലേജ് കൂടുതലുണ്ടെന്ന് കാണിച്ച് മീറ്ററിൽ കൃത്രിമം നടത്തിയുള്ള തട്ടിപ്പും നടക്കുന്നുണ്ട്.വാഹനത്തിന്‍റെ സർക്യൂട്ട് ബോർഡ് മാറ്റിയാണ് മീറ്ററിൽ കൃത്രിമം കാണിക്കുന്നത്. അടുത്തിടെ ഇത്തരത്തിലുള്ള ഒരു കേസ് ദുബായ് കോടതിയുടെ മുന്നിലും എത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)