യുഎഇ; പാസ്‌പോർട്ടിനുള്ളിൽ മയക്കുമരുന്ന് വെച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ
യുഎഇയില്‍ പാസ്‌പോര്‍ട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവിതിക്ക് പിഴ ചുമത്തി കോടതി. ഫുജൈറ ഫെഡറൽ കോടതിയാണ് യുവതിക്ക് 20,000 ദിർഹം പിഴ ചുമത്തിയത്. പാസ്പോർട്ടിൻ്റെയുള്ളിലെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പൊലീസ് അധികൃതർ പിടിച്ചെടുത്തത്. യുവതിയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ ക്രിമിനൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റം തെളിഞ്ഞതോടെയാണ് പിഴ ചുമത്താൻ കോടതി തീരുമാനിച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ച് കളയാനും കോടതി ഉത്തരവിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)