Posted By user Posted On

dubai police financial caseഅടിയന്തര സാഹചര്യം നേരിടാൻ പുതിയ സംഘം: 21 വനിതാ പൊലീസ് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി

ദുബായ്: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പുതിയ സംഘത്തെ രം​ഗത്തിറക്കി ദുബായ് പൊലീസ്. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങളിലാണ് ദുബായ് പൊലീസിന്റെ പ്രത്യേക വനിതാ ഓഫീസർമാരുടെ സംഘമായ ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സ് രംഗത്തിറങ്ങുക. ഈ സംഘത്തിന്റെ പുതിയ ബാച്ച് പരിശീലനം പൂർത്തിയാക്കി. 21 വനിതാ ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. വിവിധ വിഷയങ്ങളിലെ തിയറി, പ്രായോഗിക പഠനങ്ങൾക്ക് പുറമെ അത്യാധുനിക സൈനിക പരിശീലനവും, ഷാർപ്പ് ഷൂട്ടിങ്, റെയ്ഡ് ഓപറേഷൻ, സംശയാസ്പദമായ വ്യക്തികളെ കൈകാര്യം ചെയ്യൽ, പ്രോഷണൽ മിലിട്ടിറി ഡ്രില്ല് എന്നീ പരിശീലനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ട്. അൽ റുവ്വയയിൽ നടന്ന ബിരുദദാന ചടങ്ങിൽ വനിതാ ഉദ്യോ​ഗസ്ഥർ അവരുടെ പരിശീലന മികവ് പ്രദർശിപ്പിച്ചു. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മരി അടക്കമുള്ള ഉന്നത ഓഫിസർമാർ ചടങ്ങിന് എത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *