ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിനിലെ ആദ്യ വിജയികളെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് പ്രഖ്യാപിച്ചു:കാൽകിലോ വീതം സ്വർണ്ണം സമ്മനമായി നേടാം
മേഖലയിലെ ജ്വല്ലറി വ്യവസായത്തിന്റെ ആദരണീയ വ്യാപാരസ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) അതിന്റെ ഗംഭീരമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ക്യാമ്പയിനിലെ ആദ്യ രണ്ട് നറുക്കെടുപ്പുകളിലെ വിജയികളെ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഭാഗ്യശാലികളായ എട്ട് ഉപഭോക്താക്കൾ കാൽകിലോ വീതം സ്വർണ്ണം സമ്മാനമായി നേടിക്കഴിഞ്ഞു, 2024 ജനുവരി 14 വരെ നറുക്കെടുപ്പിലൂടെ വിജയികളാകാൻ ഉപഭോക്താക്കൾക്ക് ഇനിയും അവസരമുള്ളതിനാൽ മേളയുടെ ആവേശം കൂടുതൽ ഗംഭീരമാണ്.
നഗരത്തിലുടനീളം പങ്കെടുക്കുന്ന 275 ജ്വല്ലറി ഔട്ട്‌ലെറ്റുകളിലെ ഏതിലെങ്കിലുംനിന്ന് ഗംഭീര ഓഫറിലൂടെ ശ്രദ്ധേയമായ ഈ വിജയനിരയിൽ ചേരാനുള്ള സുവർണ്ണാവസരം ഉപഭോക്താക്കൾക്ക് ഇപ്പോഴുമുണ്ട്. സ്വർണ്ണം, ഡയമണ്ട് അല്ലെങ്കിൽ പേൾ ആഭരണങ്ങൾക്കായി ഏറ്റവും കുറഞ്ഞത് 500 ദിർഹം ചിലവഴിച്ചാൽ, ഡിജെജിയുടെ നറുക്കെടുപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കുകയും കാൽ കിലോ വീതം സ്വർണം നേടാനുള്ള സുവർണ്ണാവസരം നേടുകയും ചെയ്യാം.
25 കിലോഗ്രാം സ്വർണമാണ് ക്യാമ്പയിന്റെ ഭാഗമായി ആകെ 300 വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, ഡയമണ്ട്, പേൾ അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും, ഇത് വിജയിക്കാനുള്ള അസുലഭമായ അവസരം ഇരട്ടിയാക്കും.
ഓരോ നറുക്കെടുപ്പ് ടിക്കറ്റും ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്നവ നേടാനുള്ള അവസരം നൽകുന്നു:
2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെയുള്ള ഒന്നിടവിട്ട ദിവസങ്ങളിൽ 4 വിജയികൾക്കായി (250 ഗ്രാം വീതം) മൊത്തം 25 കിലോ സ്വർണം സമ്മാനമായി നേടാം.
2024 ജനുവരി 14-ന് നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്ക് കാൽ കിലോ വീതം സ്വർണ്ണസമ്മാനം
കൂടാതെ, ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 200 വിജയികൾക്ക് 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരവും ലഭിക്കും. ഡിജിറ്റൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പ് കൂപ്പണിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രംമതി.പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ലിസ്റ്റ്, നറുക്കെടുപ്പ് തീയതികൾ, വിജയികളുടെ വിവരങ്ങൾ എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങൾക്ക് http://dubaicityofgold.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Comments (0)