family law dubaiകുഞ്ഞിന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ മുൻ ഭാര്യക്ക് 10,000 ദിർഹം നൽകണം: യുവാവിനോട് യുഎഇ കോടതി
മാസം തികയാതെ ജനിച്ച കുഞ്ഞിനെ ചികിത്സിക്കുന്നതിനായി മുൻ ഭാര്യ ചെലവഴിച്ച 10,000 ദിർഹം നൽകണമെന്ന് അബുദാബി സ്വദേശിയ്ക്ക് കോടതി നിർദേശം. തന്റെ മുൻ ഭർത്താവിനെതിരെ യുവതി കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാസം തികയാതെ ജനിച്ച പെൺകുഞ്ഞ് ഇൻകുബേറ്ററിൽ മാസങ്ങളോളം ചെലവഴിക്കേണ്ടി വന്നെന്നും, ഈ സമയത്ത് യുവതി ചികിത്സയ്ക്കായി 10,000 ദിർഹം ചെലവഴിച്ചെന്നും കോടതിക്ക് മനസ്സിലായതിനെ തുടർന്നാണ് വിധി പ്രസ്താവം പുറപ്പെടുവിച്ചത്. അമ്മയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് സ്ഥാപനം കുട്ടിയുടെ ചികിത്സയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു എന്നും യുവതി കോടതിയെ അറിയിച്ചു. അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. മുൻ ഭാര്യയുടെ നിയമപരമായ ചിലവുകൾ നൽകാനും യുവാവിനോട് കോടതി നിർദേശിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി ഗർഭിണിയായിരിക്കെ ഇരുവരും വേർപിരിഞ്ഞത്. പിന്നീട്, കുട്ടിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ യുവതിയുടെ മുൻ ഭർത്താവ് ആവശ്യപ്പെട്ടപ്പോൾ അയാൾ പണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിന് ശേഷമാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)