Posted By user Posted On

ക്ലീൻ യുഎഇ പദ്ധതി; ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്​ 10.5 ടൺ മാലിന്യം

യുഎഇയിൽ നടത്തിയ ക്ലീൻ യുഎഇ കാമ്പയിനിലൂടെ ഒറ്റദിനം കൊണ്ട് ശേഖരിച്ചത്​ 10.5 ടൺ മാലിന്യം. എമിറേറ്റ്​ എൻവയൺമെന്‍റൽ ഗ്രൂപ്പാണ് ക്യാമ്പയിൻ നടപ്പിലാക്കിയത്. ശനിയാഴ്ച നടത്തിയ ശുചിത്വ കാമ്പയിനിൽ ഏഴ് എമിറേറ്റുകളിലായി വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള 7,327 സന്നദ്ധ പ്രവർത്തകർ ഒരുമിച്ചു​ ചേർന്നാണ്​ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പുതു മാതൃക തീർത്ത്ത്. യുഎഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിന്​ കീഴിൽ നടക്കുന്ന ‘ക്ലീൻ യു.എ.ഇ’​ കാമ്പയി​നിന്‍റെ 22ാം എഡിഷനാണ്​ ശനിയാഴ്ച സംഘടിപ്പിച്ചത്​. സുസ്ഥിരത വർഷത്തിന്‍റെയും ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് ​28ന്‍റെ സമാപനത്തോടും അനുബന്ധിച്ചാണ്​ രാജ്യവ്യാപകമായി ശുചിത്വ യജ്ഞത്തിന്​ തുടക്കമിട്ടത്​​. ദുബൈ മുനിസിപ്പാലിറ്റി, സൈഹ്​ അൽ സലാം സംരക്ഷണ മേഖല മാനേജ്​മെന്‍റ്​, ദുബൈ ഇക്കണോമിക്​ ആൻഡ്​ ടൂറിസം എന്നിവയുടെ സഹകരണത്തോടെ സൈഹ്​ അൽ സലാമിന്‍റെ നാലു​ സൈറ്റുകളിലാണ്​ ദുബൈയിൽ ശനിയാഴ്ച മാലിന്യ ശേഖരണം നടത്തിയത്​.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *