യുഎഇയിൽ അനധികൃത തേനീച്ചക്കൂടുകള്‍ നീക്കം ചെയ്തു
യുഎഇയിലെ റാക് അല്മുനായില് അനധികൃതമായി കണ്ടെത്തിയ തേനീച്ചക്കൂടുകള്‍ അധികൃതർ നീക്കം ചെയ്തു. 88 അനധികൃത തേനീച്ചക്കൂടുകളാണ് നീക്കം ചെയ്തത്. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥക്കും കര്‍ഷകരുടെ ക്ഷേമത്തിനും ഭീഷണി സൃഷ്ടിക്കുന്നതിനാലാണ് ഇവ നീക്കം ചെയ്തതെന്ന് പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അൽ ഗൈസ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സേനയുടെ പരിശോധനയിലാണ് അനധികൃത തേനീച്ച വളര്‍ത്തല്‍ കണ്ടെത്തിയത്. തേനീച്ചക്കൂടുകള്‍ സ്ഥാപിക്കല്‍, തേനീച്ച വളര്‍ത്തല്‍, തേന്‍ ഉല്പാദനം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പുതുക്കിയ വ്യവസ്ഥകള്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമപ്രകാരം തേനീച്ച വളര്‍ത്തുന്നവരും തേന്‍ ഉല്പാദിപ്പിക്കുന്നവരും തേനീച്ചക്കൂട് ഉടമകളും ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷമായിരിക്കും ലൈസന്‍സ് അനുവദിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)