dollar to rand മൂല്യതകർച്ചയിൽ രൂപ; പ്രവാസികൾക്ക് കൂടുതൽ പണം നാട്ടിലെത്തിക്കാൻ സുവർണ്ണാവസരം
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം സർവ്വകാല തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഇതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്കിൽ റെക്കോർഡ് കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 50 പൈസ എന്ന നിലയിലാണ് റെക്കോഡിട്ടത്. ഡോളറിന് 82 രൂപ 56 പൈസ എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന വാർത്തകളും ക്രൂഡ് ഓയിൽ ഉൽപാദനം വെട്ടികുറക്കാനുള്ള ഒപെക് തീരുമാനവും രൂപയെ കൂടുതൽ തളർത്താൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, ഈ അവസരം പ്രവാസികൾക്ക് വേണ്ടത് പോലെ വിനിയോഗിച്ചാൽ കൂടുതൽ പണം നാട്ടിലെത്തിക്കാനുള്ള മികച്ച സമയമായി ഇതിനെ മാറ്റാം. അതേസമയം, ഈ സാഹചര്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണം അയയ്ക്കാന്‍ എത്തിയവരെകൊണ്ട് ധനവിനിമയ സ്ഥാപനങ്ങളില്‍ തിരക്കേറിയതായും റിപ്പോർട്ടുകളുണ്ട്. ഇതുമൂലം ഏതാനും ദിവസമായി പണമൊഴുക്കില്‍ 20-25% വരെ വര്‍ധനയുണ്ടെന്നു വിവിധ എക്സ്ചേഞ്ച് അധികൃതരും അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)