യുഎഇയിലെ സ്വദേശിവത്കരണം; 31നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ
യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽരംഗത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ടു ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ നടപടിയെന്ന് അധികൃതർ അറിയിച്ചു. 50ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കേണ്ടത്. മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2022ൽ ആരംഭിച്ച സ്വദേശിവത്കരണ സംവിധാനമനുസരിച്ച് കഴിഞ്ഞ വർഷത്തെ രണ്ടു ശതമാനവും ഈവർഷത്തെ രണ്ടു ശതമാനവും അടക്കം കമ്പനികൾ നാലു ശതമാനം ജീവനക്കാരെ സ്വദേശികളിൽനിന്ന് നിയമിക്കണം. ഇതിന് അനുവദിച്ച സമയപരിധിയാണ് 31ന് അവസാനിക്കുന്നത്. 2023ലെ വാർഷിക എമിററ്റൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾ 2024 ജനുവരി മുതൽ പിഴ നൽകേണ്ടിവരുമെന്ന് തിങ്കളാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇതുവരെയും ലക്ഷ്യം കൈവരിക്കാൻ സാധിക്കാത്ത കമ്പനികൾക്ക് ‘നാഫിസ്’ പ്ലാറ്റ്ഫോം വഴി യോഗ്യരായ യു.എ.ഇ പൗരന്മാരെ കണ്ടെത്താം. ടാർഗറ്റ് മറികടക്കുന്നതിന് നിയമപരമല്ലാത്ത രീതികൾ സ്വീകരിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)