Posted By user Posted On

യുഎഇയിൽ ഇനി 50,000 ദിർഹമോ കുറഞ്ഞതോ മൂല്യമുള്ള തർക്കങ്ങൾ പരിഹരിക്കാൻ മന്ത്രാലയം

യുഎഇയിൽ ഇനി മുതൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള്ള​തോ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളും റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ളും ത​മ്മി​ലു​ള്ള​തോ ആ​യ 50,000 ദി​ർ​ഹ​മോ അ​തി​ൽ കു​റ​ഞ്ഞ​തോ മൂ​ല്യ​മു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2024 ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ്​ സം​വി​ധാ​നം നി​ല​വി​ൽ​വ​രു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കാ​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​ണ്​ ന​ട​പ​ടി​യെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​ര​മാ​ണ്​ സം​വി​ധാ​നം ഒ​രു​ങ്ങു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ തീ​രു​മാ​നം അ​റി​യി​ച്ച് 15 പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം അ​പ്പീ​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ക്ഷി​ക​ളെ പു​തി​യ ഭേ​ദ​ഗ​തി അ​നു​വ​ദി​ക്കു​ന്നു​ണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *