യുഎഇയിൽ മരുഭൂമിയിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
യുഎഇയിലെ അൽ റുവയ്യയിൽ മണൽപ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്.ദുബൈ പൊലീസ് ആണ് അപകടത്തെ പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്. പരിക്കേറ്റവരെല്ലാം 18നും 20നും ഇടയിൽ പ്രായമുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. അപകടം വരുത്തിയ വാഹനമോടിച്ചത് 19കാരനായ ഇമാറാത്തി ഡ്രൈവറായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് അപകടം സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചത്. ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. മണൽപ്രദേശത്ത് സ്റ്റണ്ട് കാണിക്കുന്നതിനിടെ പെട്ടെന്ന് വാഹനം തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.അശ്രദ്ധവും സാഹസികവുമായ ഡ്രൈവിങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടർ വാഹന ഉപയോക്താക്കളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)