ഭര്‍ത്താവ് ഗള്‍ഫില്‍, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റിയ യുവതി അറസ്റ്റിൽ
ചാരായം തയാറാക്കിയ യുവതി പിടിയില്‍. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘം, പുതുപ്പള്ളി – പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ധന്യ എന്ന യുവതിയുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ ചാരായം പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജില്‍ യുവതി താമസിക്കുന്ന വീട്ടില്‍ നിന്ന് 4 ലിറ്റര്‍ ചാരായവും, 440 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും സംഘം കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍.സി യുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബിനു. എം.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപു.ജി, പ്രവീണ്‍.എം, രാഹുല്‍ കൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ.എസ്.പി, എക്‌സൈസ് ഡ്രൈവര്‍ ഭാഗ്യനാഥ്.പി എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റി വില്‍ക്കുന്നതിനു വേണ്ടിയാണ് വീട്ടില്‍ വലിയ അളവില്‍ വാഷ് തയ്യാറാക്കി സൂക്ഷിച്ചിരുന്നത് എന്ന് യുവതി മൊഴി നല്‍കി. ധന്യയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കോട തയാറാക്കാന്‍ യുവതിക്ക് മറ്റാരുടെയെങ്കിലുമ സഹായം ലഭിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)