Posted By user Posted On

പുതുവർഷത്തിൽ വെടിക്കെട്ടിലൂടെ 2 ലോക റെക്കോർഡ് ഭേദിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെ റാസൽഖൈമയിൽ പുതുവർഷ പുലരിയിൽ വെടിക്കെട്ടിലൂടെ 2 ലോക റെക്കോർഡ് ഭേദിക്കാനൊരുങ്ങുന്നു . നാലര കിലോമീറ്റർ നീളത്തിൽ 8 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ പുതുവർഷത്തെ വരവേൽക്കുന്നതോടൊപ്പം ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിലും ഇടംപിടിക്കുകയാണ് ലക്ഷ്യം. ലോങ്ങസ്റ്റ് സ്ട്രെയ്റ്റ് ലൈൻ ഡ്രോൺ ഡിസ്പ്ലേ, ലോങ്ങസ്റ്റ് ചെയിൻ ഓഫ് അക്വാറ്റിക് ഫ്ലോട്ടിങ് ഫയർ വർക്സ് എന്നീ ഇനങ്ങളിലാണ് റെക്കോർഡ് പ്രകടനം. ആയിരത്തിലേറെ ഡ്രോണുകൾ അണിനരക്കും. തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് ലോകോത്തര വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. അൽമർജാൻ ഐലൻഡ് മുതൽ അൽഹംറ വില്ലേജ് വരെ നീളത്തിലാണ് വെടിക്കെട്ട്. 31ന് രാത്രി നടക്കുന്ന ആഘോഷപരിപാടികൾ കാണാൻ അര ലക്ഷത്തിലേറെ പേർ റാസൽഖൈമയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാസൽഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *