യുഎഇയിൽ ഈ വര്‍ഷം ലഹരിമരുന്ന് കേസുകളിൽ പിടിയിലായത് 551 പേര്‍
ഷാർജയിൽ ഈ വര്‍ഷം മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ വര്‍ഷം പിടിയിലായത് 551 പേര്‍. മയക്കുമരുന്ന് കടത്തുകാരും വില്‍പ്പനക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിത്. ഷാര്‍ജ പൊലീസ് ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 1,051,000 കിലോഗ്രാം ഹാഷിഷ്, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, 70.8 ലക്ഷം കിലോ മറ്റ് ലഹരി വസ്തുക്കള്‍, ലഹരി ഗുളികകള്‍ എന്നിവ പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. 10.4 കോടി ദിര്‍ഹത്തിലേറെ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന 785 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)