യുഎഇയിലെ ഈ സുപ്രധാന റോഡ് താൽക്കാലികമായി അടച്ചു
അബൂദബിയിലെ കോർണിഷിലേക്കുള്ള അൽ ഹുസൻ റോഡ് താൽക്കാലികമായി അടച്ചു. ഗതാഗതനിയമം പാലിച്ച് വാഹനമോടിക്കണമെന്ന് സംയോജിത ഗതാഗതകേന്ദ്രം ഡ്രൈവർമാരോട് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത വർഷം 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച യോടെ മാത്രമാണ് ഇനി ഈ റൂട്ട് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുക. കൃത്യമായി പറഞ്ഞാൽ ഇന്ന് , ഡിസംബർ 20 ബുധനാഴ്ച മുതൽ റോഡ് പൂർണമായും അടച്ചിടുമെന്ന് അബൂദബി എമിറേറ്റ്സ് ട്രാൻസ്പോർട്ട് വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് അറിയിച്ചിരിക്കുന്നത്. റോഡ് ഉപയോക്താക്കൾ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്നും ഐടിസി അഭ്യർത്ഥിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)