pscജിസിസി രാജ്യങ്ങളിലും പിഎസ്സി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം: ആവശ്യമുന്നയിച്ച് പ്രവാസികൾ
എല്ലാ ജിസിസി രാജ്യങ്ങളിലും പിഎസ്സി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികൾ രംഗത്ത്. ജിസിസി രാജ്യങ്ങളില്‍ പിഎസ്സി പരീക്ഷ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍. ജീവിത പ്രാരാബ്ദങ്ങൾ കാരണം പ്രവാസ ജീവിതം തെരഞ്ഞെടുത്ത പലർക്കും പിന്നീട് പിഎസ്സി പോലുള്ള മത്സര പരീക്ഷകൾ എഴുതാൻ സാധിക്കാതെ വരുന്നു എന്നാണ് പ്രവാസികളുടെ അഭിപ്രായം. ഇങ്ങനെ അഭ്യസ്തവിദ്യരായ നിരവധിപേർ ചെറുപ്രായത്തിൽ തന്നെ ജിസിസി രാജ്യങ്ങളിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ജിസിസി രാജ്യങ്ങളിലും പിഎസ്സി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയാണെങ്കിൽ അത് പി എസ് സി പരീക്ഷകകള്‍ എഴുതി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗം ആവാന്‍ പ്രവാസികളെ സഹായിക്കുമെന്നും അഭിപ്രായപ്പെടുന്നു. ഇക്കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രവാസികള്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഏറെ ശ്രദ്ധേയമായതും ചര്‍ച്ച ചെയ്യപ്പെട്ടതും പി എസ് സി പരീക്ഷകള്‍ക്ക് ജിസിസി രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കണം എന്ന വിഷയമാണ്. ജിസിസി രാജ്യങ്ങളില്‍ സിബിഎസ്ഈ, കേരള ബോര്‍ഡ്, നീറ്റ് തുടങ്ങി യൂണിവേഴ്സിറ്റി പരീക്ഷകള്‍ വരെ നടക്കുന്നുണ്ടെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)