
robo bus യുഎഇ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്‌സിയും റോബോ ബസും
യുഎഇ: അബുദാബിയിലെ റോഡ് ഗതാഗതം ഇനി കൂടുതൽ സുഗമമാകും. ഇതിന്റെ ഭാഗമായി ഡ്രൈവറില്ലാ ടാക്‌സിയും റോബോ ബസും നിരത്തിലിറക്കി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണു നൂതന ഗതാഗത സംവിധാനങ്ങള്‍ നിരത്തിലിറക്കിയിരിക്കുന്നത്. യാസ്, സാദിയാത്ത് ഐലന്‍ഡുകളിലെ ഗതാഗത സേവനത്തിനായാണ് ഇവ ഉപയോഗപ്പെടുത്തുക. ഇരു ദ്വീപുകളിലുമായി 8 ഡ്രൈവറില്ലാ ടാക്‌സികളും 4 റോബോ ബസുകളുമാണ് സര്‍വീസ് നടത്തുക. ഇതിനായി 15 ചാര്‍ജിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇതു സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ഐടിസി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ടാക്‌സിയില്‍ ഏതാനും മേഖലകളില്‍ സൗജന്യ യാത്ര ഒരുക്കിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് ഇപ്പോൾ ഡ്രൈവറില്ലാ ടാക്‌സിയും റോബോ ബസും പുറത്തിറക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)