പുതുവത്സരാഘോഷം; യുഎഇയിൽ ഒരു മണിക്കൂർ വെടിക്കെട്ട്
അബൂദബിയിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം. അബൂദബിയിലെ അൽ വത്ബ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്റുകളും ഷോയും വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. വെടിക്കെട്ട് 60 മിനിറ്റിലധികം നീണ്ടുനിൽക്കും. കരിമരുന്നിന്റെ അളവ്, സമയം, ഡിസൈൻ വൈവിധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ നാല് ഗിന്നസ് വേൾഡ് റെക്കോഡുകൾ തകർക്കുന്നതാകും പ്രകടനം. അതോടൊപ്പം, 5,000ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ച് അൽ വത്ബ ആകാശത്ത് ഡ്രോൺ ഷോയും നടക്കും. ഇതും പുതിയ റെക്കോഡ് സൃഷ്ടിക്കും. ലേസർ ഷോ, എമിറേറ്റ്സ് ഫൗണ്ടൻ, ഗ്ലോവിങ് ടവേഴ്സ് ഗാർഡൻ, ഫെസ്റ്റിവലിന്റെ വിവിധ പവിലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ലക്ഷം കളർ ബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും. ഡി.ജെ, ലൈവ് മ്യൂസിക് ഷോയും രാവിന്റെ ഭംഗികൂട്ടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)