വാക്വം ക്ലീനർ ഓർഡർ ചെയ്ത വീട്ടമ്മക്ക് ലഭിച്ചത് ഹെയർ ഡ്രെയർ: യുഎഇയിൽ ഇ-കോമേഴ്സ് വെബ്സൈറ്റ് തട്ടിപ്പ് വ്യാപകം
ഷാർജ: വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിൽ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ എമിറേറ്റുകളിലായി വലിയ വിഭാഗം ആളുകൾക്കാണ് ഓൺലൈൻ കൊമേഴ്സ്യൽ വെബ്സൈറ്റുകളുടെ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടത്. 50 ശതമാനം ഓഫർ കണ്ട് ഓൺലൈനിൽ വാക്വം ക്ലീനറിന് ഓർഡർ നൽകിയ വീട്ടമ്മക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് ഹെയർ ഡ്രെയർ ആയിരുന്നു. അൽ നഹ്ദയിൽ താമസിക്കുന്ന ഇറാനിയൻ കുടുംബത്തിനാണ് ദുരനുഭവം.
500 ദിർഹം വിലയുള്ള വാക്വം ക്ലീനർ വാങ്ങാനായിരുന്നു ഇറാനിയൻ പൗരനായ അബ്ദുൽ ഹാദിയുടെ തീരുമാനം. ഇതിനായി ഓൺലൈനിൽ തിരയുന്നതിനിടെയാണ് ഇദ്ദേഹത്തിൻറെ ഭാര്യ 50 ശതമാനം ഓഫർ എന്ന പരസ്യം കണ്ടത്. വൈകാതെ 250 ദിർഹം നൽകി സാധനത്തിന് ഓർഡർ നൽകി. പക്ഷെ, സാധനം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വെറും 30 ദിർഹം മാത്രം വിലയുള്ള ഹെയർ ഡ്രെയറാണെന്ന് വ്യക്തമായത്.
മൂന്നടി നീളമുള്ള വാക്വം ക്ലീനറിൻറെ പരസ്യമാണ് ഓൺലൈനിൽ നൽകിയിരുന്നതെന്ന് അബ്ദുൽ ഹാദി പറഞ്ഞു. എന്നാൽ, ലഭിച്ചത് ഒരു അടിക്ക് താഴെ മാത്രം നീളമുള്ള ഹെയർ ഡ്രെയറാണ്. കുറച്ചു ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോൾ വെബ്സൈറ്റ് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. ഇദ്ദേഹം മാത്രമല്ല, ഇങ്ങനെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)