Posted By user Posted On

ഇരുകരങ്ങളും ഒരു കാലുമില്ല; ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരൻ

അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. കോടതി സർക്യൂട്ട് കോടതി ജഡ്ജിയായ ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്‍റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരില്‍ പ്രതിയായത്. ജഡ്ജി പീഡനം നടത്തിയത് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ്. മുന്‍ ഫിനഫാള്‍ കൗണ്‍സിലർ കൂടിയായിയിരുന്നു ജെറാര്‍ഡ് ഒബ്രിയൻ. സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയിൽ നടന്ന വിചാരണയിലാണ് ജെറാര്‍ഡ് ഒബ്രിയൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏഴര മണിക്കൂർ സമയമെടുത്താണ് പത്തംഗ ജൂറി വിചാരണ നടത്തിയത്. ശിക്ഷ മാര്‍ച്ച് നാലിന് വിധിക്കും. സര്‍ക്കാരും പാര്‍ലമെന്ററി കമ്മിറ്റികളും ഈ വിധി പരിഗണിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. തുടര്‍നടപടി സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്‍റെ ഉപദേശം തേടുമെന്നും ഇരകള്‍ക്കൊപ്പമാണ് താനെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായതില്‍ യുവാക്കളെ മന്ത്രി ഹെലന്‍ മക് എന്‍ഡി അഭിനന്ദനങ്ങൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *