Posted By user Posted On

ഓസ്കർ ചിത്രം ‘പാരസൈറ്റി’ലെ നടൻ ലീ സൺ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ

പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ കാറിനുള്ളിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പോലീസിനെ ഉദ്ധരിച്ച് യോൻഹാപ്പ് വാര്‍ത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തു. 48 കാരനായ ലീ കഞ്ചാവിനും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പ്രഥമിക അന്വേഷണത്തിന് ശേഷം പറയുന്നത്. ആത്മഹത്യയാണ് എന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തല്‍. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ നടന് അന്വേഷണം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് മൂന്ന് തവണ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് സിനിമകളിൽ നിന്നും ടെലിവിഷൻ പരമ്പരകളിൽ നിന്നും പരസ്യങ്ങളിൽ നിന്നുമൊക്കെ വിലക്ക് നേരിട്ടതായും റിപ്പോർട്ടുകളു​ണ്ട്. പ്രശസ്തമായ കൊറിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ ലീ. 2001-ൽ “ലവേഴ്സ്” എന്ന പേരിൽ ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

സംവിധായകൻ ബോങ് ജൂൺ-ഹോയുടെ 2019-ൽ ഓസ്‌കാർ നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിലെ ധനികനായ ഒരു ഗൃഹനാഥന്‍റെ വേഷമായിരുന്നു ലീ സൺ-ക്യു അഭിനയിച്ചത്. ഈ റോള്‍ ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയും നടിയുമായ ജിയോൺ ഹൈ-ജിനും രണ്ട് ആൺമക്കളുമാണ് ലീ സൺ-ക്യുനിന്‍റെ കുടുംബം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *