പുതുവത്സര അവധി: അജ്മാനിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങു
അജ്മാൻ: പുതുവത്സര അവധിയോടനുബന്ധിച്ച് അജ്മാൻ ഗതാഗത വകുപ്പ് ബസ് സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നു.ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് നടപടി.
ഇന്റേണൽ, എക്സ്റ്റേണൽ ലൈനുകളിൽ ട്രിപ്പുകൾ വർധിപ്പിക്കുന്നതും ഈ അവസരത്തിൽ അതോറിറ്റിയുടെ പദ്ധതിയിലുണ്ടെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജി. സാമി അലി അൽ ജല്ലാഫ് പറഞ്ഞു. പ്രാദേശിക റൂട്ടുകളായ അൽ ജർഫ്, വ്യാവസായിക മേഖല, അൽ ഹമീദിയ എന്നിവിടങ്ങളിലേക്ക് വൈകുന്നേരം രണ്ടു മണി മുതൽ രാത്രി 11 വരെ കൂടുതൽ ബസുകൾ സർവിസ് നടത്തും.
എമിറേറ്റിന് പുറത്തേക്കുള്ള സർവിസുകളായ സെന്റർ പോയന്റ് മെട്രോ ലൈൻ, ഷാർജ ലൈൻ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും അധിക സർവിസുകൾ ഉണ്ടായിരിക്കുമെന്ന് അജ്മാൻ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)