10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 93 വർഷം തടവും 5.6 ലക്ഷം പിഴയും
ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന് 93 വർഷത്തെ തടവും 5.6 ലക്ഷം രൂപ പിഴയും. മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ സിയാദിനെയാണ് (38) ചാവക്കാട് പോക്സോ കോടതി ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിലാണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം 32 മാസം കൂടി തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.
2017 ഡിസംബറിൽ പ്രതി 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)