നാടിനെ നടുക്കി അരുംകൊല; ഭാര്യയെ വെട്ടിക്കൊന്ന് മുൻ പ്രവാസി ആത്മഹത്യ ചെയ്തു, രണ്ട് പെണ്മക്കൾക്കും വെട്ടേറ്റു
എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ രണ്ട് മുറികളിലായിരുന്നു. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. 58കാരനായ ബേബി പ്രവാസിയായിരുന്നു. കുറച്ച് കാലങ്ങളായി നാട്ടിലാണ് താമസം. ഇന്ന് രാവിലെയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരിക്കേൽപിച്ച ശേഷം ഇയാൾ തൂങ്ങിമരിച്ചത്.
വെട്ടേറ്റ പെൺകുട്ടികൾ മുറിയിൽ കയറി വാതിൽ അടച്ചതോടെയാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. പരുക്കേറ്റ ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. രാവിലെ പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ ഫോൺവിളിച്ചറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 18 ഉം 21ഉം വയസ്സുള്ള പെൺമക്കൾ നഴ്സിംഗ് വിദ്യാർത്ഥികളാണ്. ബേബി മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)