
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ദുബൈ: തൃശൂർ സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. തൃശൂർ അപ്പോഴം പറമ്പിൽ അബ്ദുൽ ഖാദർ അലിക്കുഞ്ഞിൻറെ മകൻ ശാന്തിപുരം വീട്ടിൽ ഹർഷാദ് (37) ആണ് മരിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
അസുഖത്തെ തുടർന്ന് ദുബൈയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ്: ഖദീജ അബ്ദുൽ ഖാദർ. ഭാര്യ: സഫിയ. മകൻ: അമർ ദിയാബ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)