Posted By user Posted On

യുഎഇയിൽ ഇഷ്ട നമ്പർ നേടാൻ വാഹന ഉടമ മുടക്കിയത് 10 കോടി

ദു​ബൈ: ഇഷ്ടപ്പെട്ട നമ്പർ വാഹനത്തിന് നേടാൻ ഉടമ മുടക്കിയത് 10.2 കോടി രൂപ. ദുബൈയിൽ 2023ലെ ​അ​വ​സാ​ന ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ലാണ് ഈ തുകക്ക് ആഗ്രഹിച്ച നമ്പർ ഒരാൾ സ്വന്തമാക്കിയത്. ഏ​റ്റ​വും വ​ലി​യ തു​ക ല​ഭി​ച്ച​ത്​ എ.​എ30 എ​ന്ന ന​മ്പ​റി​നാ​ണ്. 45.40 ല​ക്ഷം ദി​ർ​ഹ​മി​നാ​ണി​ത് (10.2 കോടി)​ ലേ​ല​ത്തി​ൽ പോ​യ​ത്.

ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ൽ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ആകെ നേ​ടി​യ​ത്​ 5.1 കോ​ടി ദി​ർ​ഹമാണ് (113 കോടി രൂപ). ശ​നി​യാ​ഴ്ച ഗ്രാ​ൻ​ഡ്​ ഹ​യാ​ത്ത്​ ദു​ബൈ ഹോ​ട്ട​ലി​ലാ​ണ്​ 114ാമ​ത്​ ഓ​പ​ൺ ലേ​ലം ന​ട​ന്ന​ത്​.

ഒ-48 (24.80 ​ല​ക്ഷം ദി​ർ​ഹം), എ.​എ 555(25.60 ല​ക്ഷം ദി​ർ​ഹം) എ​ന്നി​വ​യാ​ണ്​ പി​ന്നി​ലാ​യു​ള്ള​ത്. ടി64 ​എ​ന്ന ന​മ്പ​ർ 24 ല​ക്ഷ​വും ക്യു66666 16​ല​ക്ഷ​വും സ്വ​ന്ത​മാ​ക്കി​യ​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. എ.​എ, ഐ, ​ജെ, എം, ​എ​ൻ, ഒ, ​ക്യു, ആ​ർ, എ​സ്, ടി, ​യു, വി, ​ഡ​ബ്ല്യു, എ​ക്സ്, വൈ, ​ഇ​സെ​ഡ്​ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്​ അ​ക്ക​ങ്ങ​ളു​ള്ള 90 ഫാ​ൻ​സി ന​മ്പ​റു​ക​ളാ​ണ്​ ആ​ർ.​ടി.​എ വ​ർ​ഷാ​വ​സാ​ന ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഓ​ൺ​ലൈ​നി​ലും നേ​രി​ട്ടു​മു​ള്ള ലേ​ല ന​ട​പ​ടി​ക​ളി​ലെ​ല്ലാം ആ​ർ.​ടി.​എ നി​ഷ്പ​ക്ഷ​ത​യും സു​താ​ര്യ​ത​യും തു​ല്യ അ​വ​കാ​ശ​വും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ന​മ്പ​ർ പ്ലേ​റ്റു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള ആ​ർ​ക്കും ഇ​തി​ലൂ​ടെ ലേ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. മി​ക്ക​വ​രും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന മു​ഹൂ​ർ​ത്ത​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ന​മ്പ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നാ​ണ്​ ലേ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE.

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *