byd busഅബുദാബിയിൽ ഡ്രൈവറില്ലാ ബസ്സിൽ സൗജന്യ യാത്ര: നിങ്ങൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം
അബുദാബിയിൽ ഡ്രൈവറില്ലാ ബസ്സിൽ ഇനി സൗജന്യ യാത്ര നടത്താം. പൂർണ്ണമായും ഓട്ടോമാറ്റിക്കായിട്ടുള്ള പുതിയ മിനി ബസ്സ് അടുത്ത മാസമാണ് സർവ്വീസിനായി പുറത്തിറങ്ങുന്നത്. ഈ ബസ്സിൽ സൗജന്യമായി ഏഴ് പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. അധികമായി നാല് പേർക്ക് കൂടി ഈ ബസ്സിൽ കയറാം. ഈ ബസ്സിന്റെ മാതൃക ഗിറ്റെക്സ് 2022ന്റെ അബുദാബി സർക്കാർ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ മാപ്പുകൾ, സാങ്കേതികവിദ്യകൾ, റഡാർ, ലൈഡർ, ക്യാമറകൾ എന്നിവ സംയോജിപ്പിച്ചാണ് ബസ്സ് പ്രവർത്തിക്കുക. ഡ്രൈവർ ഇല്ലെങ്കിലും എല്ലാ സമയവും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ബസ്സിൽ ഉണ്ടാകും. ഏകദേശം ഒരു വർഷമായി യാസ് ദ്വീപിന് ചുറ്റും ഓടുന്ന പൈലറ്റ് – റോബോ – ടാക്‌സിയിലെ കമ്പനിയുടെ വിജയം കണക്കിലെടുത്താണ് സർക്കാർ പുതിയ പദ്ധതി ഒരുക്കിയത്. ഈ വർഷം മാർച്ചിലാണ് അബുദാബിയിലെ യാസ് ഐലൻഡിൽ പൈലറ്റ് ഡ്രൈവറില്ലാ ടാക്സി സർവീസുകളുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐടിസി പ്രഖ്യാപിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)