Posted By user Posted On

ടാക്സിയിൽ വെച്ച് മറന്ന ലക്ഷങ്ങൾ അര മണിക്കൂറിനുള്ളിൽ തിരിച്ചേൽപ്പിച്ച് ദുബായ് പോലീസ്

പുതുവത്സരാഘോഷത്തിനിടെ സഞ്ചാരിക്ക് നഷ്ടമായത് വന്‍ തുക. ടാ​ക്സി​യി​ൽ മ​റ​ന്നു​വെ​ച്ച 76,000 ദി​ർ​ഹം മൂ​ല്യ​മു​ള്ള ക​റ​ൻ​സി അ​ര​മ​ണി​ക്കൂ​റി​ന​കം ക​ണ്ടെ​ത്തി വി​നോ​ദ​സ​ഞ്ചാ​രി​യെ തി​രി​ച്ചേ​ൽ​പി​ച്ച്​ ദു​ബൈ പൊ​ലീ​സ്. പുതുവത്സരാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് പൊലീസിനെ തേടി അറബ് സഞ്ചാരിയുടെ പരാതി എത്തിയത്. ഡോളറുകളായും ദിർഹമായും സൂക്ഷിച്ച പണമാണ് കാണാതായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് പണം നഷ്ടമായത്. ​ടാ​ക്സി മ​ട​ങ്ങി​യ​ശേ​ഷ​മാ​ണ്​ പ​ണം മ​റ​ന്നു​വെ​ച്ച​ത്​ ഓ​ർ​മ​യി​ൽ വ​ന്ന​ത്. ഉ​ട​ൻ ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലെ ടൂ​റി​സ്റ്റ്​ സ​ർ​വി​സ്​ വി​ഭാ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗ​ത്തി​ൽ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച അ​ധി​കൃ​ത​ർ അ​ര​മ​ണി​ക്കൂ​റി​ന​കം പ​ണം ക​ണ്ടെ​ത്തി ഉ​ട​മ​യെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പു​തു​വ​ത്സ​ര​രാ​വി​ൽ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ൽ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ടാ​ക്സി ഏ​താ​ണെ​ന്ന്​ തി​രി​ച്ച​റി​യാ​ൻ പൊ​ലീ​സ്​ ഉ​ട​ൻ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ മി​നി​റ്റു​ക​ൾ​ക്ക​കം ടാ​ക്സി തി​രി​ച്ച​റി​യു​ക​യും ഡ്രൈ​വ​റെ പൊ​ലീ​സ്​ വി​ളി​ച്ച്​ പ​ണം ഉ​ട​മ​ക്ക്​ തി​രി​ച്ചു​ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചതിനുള്ള സന്തോഷം വിനോദ സഞ്ചാരി പൊലീസുമായി പങ്കുവച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *