Posted By user Posted On

ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

പത്തനംതിട്ട പെരുനാട് സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം അജ്മാനിൽ നിര്യാതനായി. പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അജ്‌മാൻ നുഐമിയയിലെ താമസ സ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജ്‌മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു. മാതാവ്: സജിനി. അജ്‌മാൻ ഇൻഫിനിറ്റി ജിമ്മിലെ പരിശീലക സിനിയാണ് ഭാര്യ. മകൻ ധീരവ്‌ (6) അജ്‌മാൻ ഹാബിറ്റാറ്റ് തല്ല സ്‌കൂൾ വിദ്യാർഥിയാണ്​. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *