private healthcareആരോഗ്യ സംരക്ഷണത്തിന് മുൻഗണന: അബുദാബിയിലെ പുതിയ പദ്ധതികൾ അറിയാം
അബുദാബി: പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന പദ്ധതികളുമായി അബുദാബി മുനിസിപ്പാലിറ്റി. പൊതുജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലി ശീലിക്കാനായി നഗരങ്ങളിലും താമസകേന്ദ്രങ്ങളിലും പൊതു ഉദ്യാനങ്ങളിലും ബീച്ചുകളിലുമൊക്കെ കളിയിടങ്ങളും വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി. കായികയിനങ്ങള്ക്കുവേണ്ടി കളിമൈതാനങ്ങളും ഒരുക്കുന്നുണ്ട്. ഇതിൽ 10 മൈതാനങ്ങളില്‍ ഊര്‍ജ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 മണ് മൈതാനങ്ങൾ, 36 റബര്‍ മൈതാനങ്ങൾ, 22 ടാര്‍ മൈതാനങ്ങൾ, ഏഴ് കൃത്രിമ ടര്‍ഫ്, ഒരു പുൽ മൈതാനം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഭിന്നശേഷിക്കാര്‍ക്കായി ബാസ്കറ്റ് ബാള്‍ കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഖാലിദിയ പാര്‍ക്ക്, കാപിറ്റല്‍ പാര്‍ക്ക്, അബൂദബി കോര്‍ണിഷിലെ ഉദ്യാനങ്ങള്‍, മുനിസിപ്പാലിറ്റി ഗാര്ഡന്, താമസകേന്ദ്രങ്ങളിലെ ഉദ്യാനങ്ങളില്‍ എന്നിവിടങ്ങളിലെ കളി മൈതാനങ്ങളിലും മുനിസിപ്പാലിറ്റി നവീനമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)