പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
കോഴിക്കോട് ഫറോക്ക് സ്വദേശി വെള്ളകോട്ട് കുഞ്ഞഹമ്മദ് (61) ദുബൈയിൽ നിര്യാതനായി. താമസസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദുബൈയിലെ ഫയർ ആന്‍ഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: അസ്റാബി. മക്കൾ: ജഹാന ഷെറിൻ, ജംഷാദ്. മരുമകൻ: ഷെമീഷ്. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)