employment insuranceയുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു; ആരൊക്കെ അർഹരെന്ന് നോക്കാം
അബുദാബി: ഫെഡറൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കായുള്ള യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തൊഴിൽ നഷ്ടത്തിനെതിരെ ഇൻഷ്വർ ചെയ്തവർക്ക് ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മറ്റൊരു തൊഴിലവസരം കണ്ടെത്തുന്നത് വരെ ഒരു നിശ്ചിത സമയത്തേക്ക് തുക നൽകുന്നതാണ് പദ്ധതി. തൊഴിലില്ലായ്മ തീയതി മുതൽ മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് പ്രതിമാസം തുക നൽകും. നിക്ഷേപകർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസിന് താഴെയുള്ളവർ, ജോലിയിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)