ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
അബുദാബി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ എസ് മഹമൂദ് ഹാജി (48) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്, മക്കൾ: ശമ്മാസ്, അബ്ദുല്ല, ഫാത്തിമ. മഹമൂദ് ഹാജി സജീവ കെഎംസിസി പ്രവർത്തകനാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)