യുഎഇയിൽ ഉറക്കത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു
ദുബൈ: മലപ്പുറം ചങ്ങരംകുളം സ്വദേശി ദുബൈയിൽ നിര്യാതനായി. ചെറവല്ലൂർ എടിയാട്ടയിൽ മുഹമ്മദ് യാകൂബിന്റെ മകൻ സാദിഖ്( 28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ദുബൈയിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന സാദിഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ് നിഷ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)