യുഎഇയിൽ 25 പ്രവാസി വനിത ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്
ദുബൈ: യു.എ.ഇയിലെ പ്രമുഖ വനിത സംരംഭകയായ ഹസീന നിഷാദ് കഴിഞ്ഞവർഷം ആരംഭിച്ച അൽമിറ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യു.എ.ഇയിൽ ജോലി ചെയ്യുന്ന, നിർധനരായ 25 സ്ത്രീകളുടെ നാട്ടിൽ പഠനം നടത്തുന്ന 25 കുട്ടികൾക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ് നൽകുന്നത്. ഒരു കുട്ടിക്ക് ഒരു ലക്ഷം വീതം ആകെ 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്യുക. കഴിഞ്ഞ വർഷവും 25 കുട്ടികൾക്ക് സ്കോളർഷിപ് നൽകിയിരുന്നു. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. അപേക്ഷ സമർപ്പിക്കാൻ +971 58 550 7860 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.അപേക്ഷകരിൽനിന്ന് വിദഗ്ധ സമിതിയായിരിക്കും അർഹരെ കണ്ടെത്തുന്നത്. മാതാവിൻറെ സാമ്പത്തിക അവസ്ഥയും ജോലിയും കുട്ടിയുടെ വിദ്യാഭ്യാസ നിലവാരവും പരിഗണിച്ചായിരിക്കും സ്കോളർഷിപ് നൽകുക. ഉയർന്ന ക്ലാസ് വിദ്യാർഥികൾക്കാണ് കൂടുതൽ പരിഗണന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)